Good morning sir ,
എന്നു കുട്ടികള്‍ ട്യൂട്ടോറിയില്‍ കരയുമ്പോള്‍ ഞാന്‍ ഒന്നികില് ചായ കുടിക്കുന്നു , ചളി തെറിപ്പിച്ചുകൊണ്ട് സൈക്കിള്‍ ഓടിക്കുന്നു.സൈക്കിള്‍ പാര്‍ക്കു ചെയ്ത് ക്ലാസില്‍ ആരാണെന്നു നോക്കും..എന്നിട്ടുവേണം ഇബ്രാച്ചന്റെ പീട്യയില് കേറണോ വേണ്ടേ എന്നു തീരുമാനിക്കാന്‍..ഹിന്ദിയോ ഇംഗ്ലീഷോ ആണെങ്കില്‍ അല്പം കടല , പുളിജാം...
വൈകിയാല്‍ (മിക്കവാറും വൈകാതിരിക്കാറില്ല) കാരണം പറയും.."സാര്‍..പനിയാണ്..ഒരു പാരാസെറ്റമ്മോളും തിന്നു വന്നതാണ്..സാറിന്റെ ക്ലാസായതുകൊണ്ടുമാത്രം.."
ക്ലാസില്‍ കയറും..സ്കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടോന്ന് അന്വേഷിക്കും..9.30 സ്കൂളില്‍ ക്ലാസ് ഉണ്ടെങ്കില്‍ അത് പറഞ്ഞ് 9.00 മണിക്ക് ക്ലാസില്‍ നിന്നും ഇറങ്ങും..കടല വേസ്റ്റ് ആകും..
ക്ലാസിലെത്തിയാല്‍ വല്ല പുലികള്‍ തന്ന ഹോംവര്‍ക്കുകള്‍ ഉണ്ടോന്ന് നോക്കും..ഉണ്ടെങ്കില്‍ തന്നെ മുക്കും..പനിയാണല്ലോ...
ഹിന്ദി മാഷാണെങ്കില്‍ പിന്നെ ഒന്നും ചോദിക്കാനില്ല..ആളൊരു പാവമാണ്..അത് പക്ഷെ നമ്മള് മുതലെടുക്കും...
സാര്‍ അവിടെ നിന്നു ക്ലാസ് എടുക്കും നമ്മള് ഇവിടെ നിന്നു കടല തിന്നും..മാഷ് ഇടയ്ക്കിടെ വലിയ ഡയലോഗൊക്കെ ഇറക്കും..നമ്മള് അപ്പോള്‍ ആര്‍ത്തു വിളിച്ച് കൈയ്യടിക്കും..പിന്നെ കളിയാക്കും.."സാറിനെ ഉറുമിയിലും ബിഗ് ബി യിലും വിളിച്ചിട്ട് സാറെന്താ പോകാഞ്ഞെ ?"...പിന്നെ സാറിനെ നോക്കി ചിരിക്കുന്ന വേറൊരു അവസരമുണ്ട്..സാറിന്റെ വടിയെടുക്കല്‍..ഞങ്ങള്‍ തലയില്‍ കയറുമ്പോള്‍ മാഷ് വടി പൊട്ടിക്കാല്‍ തുടങ്ങും..ഒന്നുകില്‍ ഈര്‍ക്കില്‍ എടുക്കും..അതുമല്ലെങ്കില്‍ കിട്ടിയ വാരിക്കഷണം..മാഷ് മിക്കവാറും വടി പൊട്ടിക്കാറേയുള്ളു..അടിക്കല്‍ കുറവാണ്..പിന്നെ മാഷിന്റെ പിരിയഡ് വേറൊരു കളിയുണ്ട്..ഇത് മഴക്കാലത്തു മാത്രമേ കളിക്കുവാന്‍ കഴിയൂ..സംഭവം തോണി ഇറക്കലാണ്..അന്ന് എഴുതിയ കള്ളാസ് (നോട്ടില്ല) വേറൊരാളെക്കൊണ്ട് തോണി ആക്കിപ്പിച്ച് ഇറക്കും..
കാലാവസ്ഥ അനുകൂലമായാല്‍ ..കാലാവസ്ഥ എന്നു പറയുമ്പോള്‍ മഴയോ ഇടിയോ ആണെന്ന് തെറ്റിദ്ധരിക്കരുത്..ഇപ്പറഞ്ഞ കാലാവസ്ഥ എന്നു പറഞ്ഞാല്‍ അപ്പുറത്തെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന മാഷമ്മാരെയാണ്..
ഇനി പറയുന്നത് എന്നോട് കൂട്ടുകൂടുകയും എന്നേക്കാള്‍ വലുതാകുന്നതുമായ കുട്ടികളെക്കുറിച്ചാണ്..അതായത് 'അമ്മടെ പുള്ളര്‍..'..
അവന്റെ പ്രത്യേകത എന്താണെന്നുവച്ചാല്‍ ചളി കോമഡികളൊന്നും അവന് പറയൂല്ല..അവന്റെ മിക്ക കോമഡികളും സിനിമയിലേതായിരിക്കും..എങ്ങനെ ഈ സിനിമയിലെ കോമഡിയൊക്കെ ഇവന് മനപാഠമാക്കുന്നു എന്ന് നമ്മള് അതിശയിച്ചുപോകും..ആളുടെ മിക്ക പരിപാടി എന്താണെന്നു വച്ചാല്‍ അവന് ക്ലാസ്സില്‍ നിന്നും വന്‍കിട കാര്യങ്ങള്‍ സംസാരിക്കും..അവന്റെ ബുക്ക് നിറയെ നിരവധി ലോഗോസ് ആണ്..പുള്ളി ലോകത്തുള്ള മിക്ക കാറുകളുടെയും ലോഗോ വരയ്ക്കും.പിന്നെ 'ആപ്പിള്‍' എന്നത് അവന്റെ ഏറ്റവും പ്രിയപ്പെട്ട കമ്പനിയാണ്..
അവന് ബുക്കില്‍ ആപ്പിളിന്റെ പ്രൊഡക്ട്സിന്റെ ചിത്രങ്ങള്‍ വരയാക്കും.എന്നിട്ട് അതിനെപ്പറ്റി സംസാരിക്കും..
പിന്നെ ഇവന്റെ ജോലി സിനിമകളെപ്പറ്റി സംസാരിക്കലാണ്..രഞ്ജിത്ത് ആണ് ഇവന്റെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്.മറ്റു പിള്ളേരെ പോലെയല്ല , സംവിധായകനെ നോക്കിയാണ് ഇവന് , സിനിമ കാണുന്നത്..ക്ലാസ്സില്‍ നിന്നും ഇവന് നമ്മളെ സിനിമാക്കോമഡി പറഞ്ഞ് ചിരിപ്പിക്കും..
എന്നു കുട്ടികള്‍ ട്യൂട്ടോറിയില്‍ കരയുമ്പോള്‍ ഞാന്‍ ഒന്നികില് ചായ കുടിക്കുന്നു , ചളി തെറിപ്പിച്ചുകൊണ്ട് സൈക്കിള്‍ ഓടിക്കുന്നു.സൈക്കിള്‍ പാര്‍ക്കു ചെയ്ത് ക്ലാസില്‍ ആരാണെന്നു നോക്കും..എന്നിട്ടുവേണം ഇബ്രാച്ചന്റെ പീട്യയില് കേറണോ വേണ്ടേ എന്നു തീരുമാനിക്കാന്‍..ഹിന്ദിയോ ഇംഗ്ലീഷോ ആണെങ്കില്‍ അല്പം കടല , പുളിജാം...
വൈകിയാല്‍ (മിക്കവാറും വൈകാതിരിക്കാറില്ല) കാരണം പറയും.."സാര്‍..പനിയാണ്..ഒരു പാരാസെറ്റമ്മോളും തിന്നു വന്നതാണ്..സാറിന്റെ ക്ലാസായതുകൊണ്ടുമാത്രം.."
ക്ലാസില്‍ കയറും..സ്കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടോന്ന് അന്വേഷിക്കും..9.30 സ്കൂളില്‍ ക്ലാസ് ഉണ്ടെങ്കില്‍ അത് പറഞ്ഞ് 9.00 മണിക്ക് ക്ലാസില്‍ നിന്നും ഇറങ്ങും..കടല വേസ്റ്റ് ആകും..
ക്ലാസിലെത്തിയാല്‍ വല്ല പുലികള്‍ തന്ന ഹോംവര്‍ക്കുകള്‍ ഉണ്ടോന്ന് നോക്കും..ഉണ്ടെങ്കില്‍ തന്നെ മുക്കും..പനിയാണല്ലോ...
ഹിന്ദി മാഷാണെങ്കില്‍ പിന്നെ ഒന്നും ചോദിക്കാനില്ല..ആളൊരു പാവമാണ്..അത് പക്ഷെ നമ്മള് മുതലെടുക്കും...
സാര്‍ അവിടെ നിന്നു ക്ലാസ് എടുക്കും നമ്മള് ഇവിടെ നിന്നു കടല തിന്നും..മാഷ് ഇടയ്ക്കിടെ വലിയ ഡയലോഗൊക്കെ ഇറക്കും..നമ്മള് അപ്പോള്‍ ആര്‍ത്തു വിളിച്ച് കൈയ്യടിക്കും..പിന്നെ കളിയാക്കും.."സാറിനെ ഉറുമിയിലും ബിഗ് ബി യിലും വിളിച്ചിട്ട് സാറെന്താ പോകാഞ്ഞെ ?"...പിന്നെ സാറിനെ നോക്കി ചിരിക്കുന്ന വേറൊരു അവസരമുണ്ട്..സാറിന്റെ വടിയെടുക്കല്‍..ഞങ്ങള്‍ തലയില്‍ കയറുമ്പോള്‍ മാഷ് വടി പൊട്ടിക്കാല്‍ തുടങ്ങും..ഒന്നുകില്‍ ഈര്‍ക്കില്‍ എടുക്കും..അതുമല്ലെങ്കില്‍ കിട്ടിയ വാരിക്കഷണം..മാഷ് മിക്കവാറും വടി പൊട്ടിക്കാറേയുള്ളു..അടിക്കല്‍ കുറവാണ്..പിന്നെ മാഷിന്റെ പിരിയഡ് വേറൊരു കളിയുണ്ട്..ഇത് മഴക്കാലത്തു മാത്രമേ കളിക്കുവാന്‍ കഴിയൂ..സംഭവം തോണി ഇറക്കലാണ്..അന്ന് എഴുതിയ കള്ളാസ് (നോട്ടില്ല) വേറൊരാളെക്കൊണ്ട് തോണി ആക്കിപ്പിച്ച് ഇറക്കും..
കാലാവസ്ഥ അനുകൂലമായാല്‍ ..കാലാവസ്ഥ എന്നു പറയുമ്പോള്‍ മഴയോ ഇടിയോ ആണെന്ന് തെറ്റിദ്ധരിക്കരുത്..ഇപ്പറഞ്ഞ കാലാവസ്ഥ എന്നു പറഞ്ഞാല്‍ അപ്പുറത്തെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന മാഷമ്മാരെയാണ്..
ഇനി പറയുന്നത് എന്നോട് കൂട്ടുകൂടുകയും എന്നേക്കാള്‍ വലുതാകുന്നതുമായ കുട്ടികളെക്കുറിച്ചാണ്..അതായത് 'അമ്മടെ പുള്ളര്‍..'..
1. കിഷോര്‍ അഥവാ കിച്ചു..
എന്റെ കൂടെ ഉള്ള ചെക്കനായതു കൊണ്ട് പറയണ്ടല്ലോ..ആളൊരു ഭയങ്കരനാണ്..സകലകലാവല്ലഫന്..അവന്റെ പ്രത്യേകത എന്താണെന്നുവച്ചാല്‍ ചളി കോമഡികളൊന്നും അവന് പറയൂല്ല..അവന്റെ മിക്ക കോമഡികളും സിനിമയിലേതായിരിക്കും..എങ്ങനെ ഈ സിനിമയിലെ കോമഡിയൊക്കെ ഇവന് മനപാഠമാക്കുന്നു എന്ന് നമ്മള് അതിശയിച്ചുപോകും..ആളുടെ മിക്ക പരിപാടി എന്താണെന്നു വച്ചാല്‍ അവന് ക്ലാസ്സില്‍ നിന്നും വന്‍കിട കാര്യങ്ങള്‍ സംസാരിക്കും..അവന്റെ ബുക്ക് നിറയെ നിരവധി ലോഗോസ് ആണ്..പുള്ളി ലോകത്തുള്ള മിക്ക കാറുകളുടെയും ലോഗോ വരയ്ക്കും.പിന്നെ 'ആപ്പിള്‍' എന്നത് അവന്റെ ഏറ്റവും പ്രിയപ്പെട്ട കമ്പനിയാണ്..
അവന് ബുക്കില്‍ ആപ്പിളിന്റെ പ്രൊഡക്ട്സിന്റെ ചിത്രങ്ങള്‍ വരയാക്കും.എന്നിട്ട് അതിനെപ്പറ്റി സംസാരിക്കും..
പിന്നെ ഇവന്റെ ജോലി സിനിമകളെപ്പറ്റി സംസാരിക്കലാണ്..രഞ്ജിത്ത് ആണ് ഇവന്റെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്.മറ്റു പിള്ളേരെ പോലെയല്ല , സംവിധായകനെ നോക്കിയാണ് ഇവന് , സിനിമ കാണുന്നത്..ക്ലാസ്സില്‍ നിന്നും ഇവന് നമ്മളെ സിനിമാക്കോമഡി പറഞ്ഞ് ചിരിപ്പിക്കും..
2. റോഷന് അഥവാ ഉമ്മച്ചന് , കോന്തര്‍ , ലേഡി..
കിച്ചു കഴിഞ്ഞാലുള്ള സകലകലാവല്ലഫനാണ് ഉമ്മച്ചന്..കിച്ചുവിനെപ്പോലെയല്ല ഇവന് ചളിക്കോമഡി മാത്രമേ പറയൂ..ഞാന്‍ ഇന്നുവരെ കണ്ടിട്ടുള്ള പാവങ്ങളില്‍ ഒരാളാണ് കക്ഷി.നമ്മള് പലപ്പോഴും ഇവനെ ലേഡി എന്ന് അഭിസംബോധന ചെയ്യും..ഇടയാക്കിടെ അവന് പെണ്ണുങ്ങളുടെ വൃത്തികെട്ട കളികളിക്കും..ആളിപ്പോള്‍ മറ്റൊരു ട്യൂട്ടോറിയലിലേക്ക് പലായനം ചെയ്തു..കാരണം ഇവിടത്തെ ഫീസ് കൊടുത്തു തീര്‍ത്തില്ല..അവിടെയും അവന് ഇതുവരെ അങ്ങനെയൊരു സാധനത്തെപ്പറ്റി ചിന്തിച്ചിട്ടില്ല..