Wednesday, August 3, 2011

നമ്മടെ നാടും പുരോഗമിക്കുന്നുണ്ട് !..

"നമ്മടെ നാടും പുരോഗമിക്കുന്നുണ്ട് " എന്ന NIFE യുടെ പരസ്യം തെറ്റാണ്.നമ്മടെ നാട് തീരെ പുരോഗമിക്കുന്നില്ല.അത് വളരെ ശരിയാണ് എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ തൃക്കരിപ്പൂര്‍ യാത്ര..

ഞാന്‍ അദ്വൈത് , അഭിനവ്. 2 സൈക്കിളും. മിക്ക സമയവും ആ ദേഷ്യപ്പെടുത്തുന്ന മഴ മാത്രം.മെയിന്‍ റോഡിലൂടെയല്ലാതെ നമ്മള്‍ പോയത് ഒരു കട്ട് റോഡിലൂടെയായിരുന്നു.റോഡില്‍ അണക്കെട്ടുകളും നിറയെ മത്സ്യസമ്പത്തും.അതുകൊണ്ട് യാത്ര വളരെ സുഖമായിരുന്നു.അദ്വൈതിന്റെ സൈക്കിളിന്റെ ചെയിന്‍ കുറച്ച് ലൂസായതിനാല്‍ അവന്റെ ചെയിന്‍ ഇടയ്ക്കിടെ ഊരും.അതുകൊണ്ട് അവന്‍ ഓവര്‍ സ്പീഡിലായിരുന്നില്ല..
അഭിനവ് എന്റെ പിറകിലിരുന്ന് കുട പിടിച്ചുതന്നു , അങ്ങനെങ്കിലും അവനെക്കൊണ്ട് ഒതു ഉപകാരമുണ്ടായി.

No comments:

Post a Comment